കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. മാടപ്പള്ളി പൻപുഴ സ്വദേശികളായ അഭിനവ്, ആദർശ് എന്നീ കുട്ടികളാണ് മരിച്ചത്. തൃക്കൊടിത്താനം ചെമ്പും പുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം.
ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകടത്തിൽപ്പെട്ടു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുട്ടികളെ കുളത്തിൽ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. ആറാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്നവരാണ് ഇരുവരും.