കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിലടി. സംഭവത്തിൽ രണ്ട് സിപിഒമാരെ സസ്പെൻഡ് ചെയ്തു. സൂധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് ജില്ലാ പൊലീസ് മേധവി നടപടിയെടുത്തത്. ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം, സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ ബോസ്കോയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സിപിഒമാരുടെ ഏറ്റുമുട്ടൽ ശ്രദ്ധയിൽപ്പെട്ട മറ്റ് പൊലീസുകാർ ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. തമ്മിലടിക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു.