ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം എന്ന ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളിയാണ് ഫെയ്സ്ബുക്കിലൂടെ ഫസ്റ്റ്ലുക്ക് പങ്കുവച്ചത്. സിജു വിൽസൺ, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരാണ് ഫസ്റ്റ്ലുക്കിലുള്ളത്. വലിയൊരു പൊൻഡുലവും അതിന് മുന്നിലായി നിൽക്കുന്ന ഒരാളെയും ചിത്രത്തിൽ കാണാം.
സിജു വിൽസൺ വായ് മൂടിക്കെട്ടിയ നിലയിലും ധീരജ് ഡെന്നി പൊലീസ് വേഷത്തിലുമാണ് ഫസ്റ്റ്ലുക്കിലുള്ളത്. റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൗസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അതിജീവനത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
സന്ദീപ് സദാനന്ദനും ദീപു എസ് നായരുമാണ് പുഷ്പക വിമാനത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ യു, പത്മരാജ് രതീഷ്, സോഹൻ, സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.