റഫയിൽ വൻ സ്ഫോടനം; കമാൻഡർ ഉൾപ്പടെ 8 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐഡിഎഫ്

Published by
Janam Web Desk

ടെൽ അവീവ്: തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കമാൻഡറായ 23-കാരൻ ക്യാപ്റ്റൻ വാസിം മഹ്മൂദ് ഉൾപ്പടെയുള്ളവരാണ് മരിച്ചത്. മറ്റ് ഏഴ് പേരുടെ പേരുവിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

പ്രാദേശിക സമയം പുലർ‌ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം. ഹമാസിനെ പ്രതിരോധിക്കാനായി രാപ്പകൽ ഓപ്പറേഷൻ നടത്തിയിരുന്ന സംഘത്തിൽ ഉൾപ്പെട്ടിരുന്നവരാണ് വീര‍മൃത്യു വരിച്ചത്. അതീവ സുരക്ഷ ഉറപ്പാക്കുന്ന കോംപാക്ട് എൻ‍‍ജിനീയറിം​ഗ് വെഹിക്കിളിൽ (സിഇവി) യാത്ര ചെയ്യുന്നതിനിടെയാണ് റഫയിലെ സുൽത്താൻ പരിസരത്ത് സ്ഫോടനമുണ്ടായതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.

ഈ സമയം വെടിവെപ്പ് നടന്നിട്ടില്ലെന്നും ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നും ഐഡിഎഫ് വ്യക്തമാക്കി. ബോംബ് ഘടിപ്പിച്ചതാണോ അതോ സ്ഫോടക വസ്തു എറിഞ്ഞാണോേ അപകടമുണ്ടായതെന്ന് അറിയാനായി കൂടുതൽ അന്വേഷണങ്ങൾ‌ ആവശ്യമാണെന്ന് ഐഡിഎഫ് അറിയിച്ചു.

ഹമാസിന്റെ ക്രൂരതയിൽ ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 307 സുരക്ഷാ ഉദ്യോ​ഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ബന്ദികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥനും സിവിൽ മന്ത്രാലയത്തിന്റെ കോൺ​ഗ്രാക്ടർ ഉൾപ്പെടെയുള്ളവരുടെ ജീവനാണ് മാസങ്ങൾക്കിടയിൽ പൊലിഞ്ഞത്. ജനുവരിയിൽ ഹമാസിന്റെ ആർപിജി തീപിടുത്തത്തിൽ 21 സൈനികർ കൊല്ലപ്പെട്ടു. രണ്ട് കെട്ടിടങ്ങൾ തകർന്നു.

Share
Leave a Comment