കേന്ദ്രമന്ത്രിയെ സ്വീകരിച്ച് ജന്മനാട്; ഇടവക പള്ളിയിലെത്തി പ്രാർത്ഥന നടത്തി ജോർജ് കുര്യൻ; കേരളത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കും
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കേന്ദ്രമന്ത്രിയെ സ്വീകരിച്ച് ജന്മനാട്; ഇടവക പള്ളിയിലെത്തി പ്രാർത്ഥന നടത്തി ജോർജ് കുര്യൻ; കേരളത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കും

Janam Web Desk by Janam Web Desk
Jun 16, 2024, 01:35 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: കേരളത്തിന്റെ വികസനത്തിനായി എല്ലാവരുമായും യോജിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും സംസാരിച്ചതിന് ശേഷമാകും വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

മുതലപ്പൊഴി വിഷയം വിശ​ദമായി പരിശോധിക്കും. മത്സ്യത്തൊഴിലാളികളുടെയും വി​ദ​ഗ്ധരുടെയും അഭിപ്രായം തേടും. സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പദ്ധതിരേഖയും പരിശോധിച്ചാകും തീരുമാനമെടുക്കുക. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യവരവിൽ ഇടവകയായ കാണക്കാരി നമ്പ്യാകുളം സെന്റ്. തോമസ് പള്ളിയിലെത്തി പ്രാർത്ഥിച്ചും നേർച്ചയിട്ടും പിതാവിന്റെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചതിനും ശേഷമാണ് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. ഭാര്യ അന്നമ്മയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശേഷം പുറത്തേക്കിറങ്ങിയ കേന്ദ്രമന്ത്രിയെ നാട്ടുകാരും ബന്ധുക്കളും സ്നേഹം കൊണ്ട് മൂടി. ബൊക്കയുമായി ഇടവക വികാരിയും കന്യാസ്ത്രീകളുമെത്തിയിരുന്നു.

ആർഎസ്എസ് കാര്യലയത്തിലും ബിജെപി ഓഫീസിലുമെത്തി നേതാക്കളെ കണ്ടതിന് ശേഷമാണ് ജോർജ് കുര്യൻ കോട്ടയത്തെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഹാരം അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കേരളത്തിൽ അടുത്ത അര നൂറ്റാണ്ടിലേക്ക് വരുന്ന മാറ്റത്തിന്റെ സൂചനയാണ് നൽകുന്നതെന്ന് യോ​ഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

കൊച്ചി വിമാനത്താവളത്തിലും ജോർജ് കുര്യന് വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ദേശീയ കൗൺസിലംഗം പി.എം. വേലായുധൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Tags: FEATURED2KottayamGeorge Kurian
ShareTweetSendShare

More News from this section

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

Latest News

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies