പഞ്ചാബിലെ ഡോമെലി ഗ്രാമത്തിൽ നടന്ന ട്രാക്ടർ റെയ്സിൽ അപകടം. നിയന്ത്രം തെറ്റിയ ട്രാക്ടർ പാഞ്ഞു കയറി പത്തുപേർക്ക് പരിക്കേറ്റു, ചില കാറുകളും തകർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ പെട്ടെന്ന് വൈറലായി. ആൾക്കൂട്ടത്തിനിടയിലേക്കാണ് ട്രാക്ടർ പാഞ്ഞുകയറിയത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്.
#Shockingincident during a tractor race in Domeli village, Phagwara:
A tractor lost control, ramming into several people and causing serious injuries.
Police have confiscated 3 tractors and detained 4 individuals. 🚜😱 #Phagwara #TractorRace pic.twitter.com/0fbTuf3dTd— Prakash (@Prakash20202021) June 16, 2024
ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. അധികൃതർ മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. നാലുപേരെ പിടികൂടിയതായും അറിയിച്ചു. അനധികൃതമായാണ് റെയ്സ് സംഘടിപ്പിച്ചതെന്ന് ഫാഗ്വാര ഡിഎസ്പി ജസ്പ്രീത് സിംഗ് പറഞ്ഞു. അപകട സാദ്ധ്യതയേറിയ ഇത്തരം മത്സരയോട്ടങ്ങൾ നിയന്ത്രിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായം വ്യക്തമാക്കി.
Uncontrolled tractor rammed the few people in the village (Domeli) of Phagwara. The incident happened during a tractor race in the fair. pic.twitter.com/wsugp6Pqcu
— Akashdeep Thind (@thind_akashdeep) June 15, 2024