റാഞ്ചി: ഝാർഖണ്ഡിൽ നാല് നക്സലുകളെ വധിച്ച് സുരക്ഷാ സേന. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകളെ സേന വകവരുത്തിയത്. പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സേന അറിയിച്ചു.
തലയ്ക്ക് 48 ലക്ഷം രൂപ വിലമതിച്ചിരുന്നവരാണ് കൊല്ലപ്പെട്ടവർ. പീപ്പിൾസ് ലിബറേഷൻ ഗോറില്ല ആർമിയുടെ കേഡറുമാരെയാണ് സേന വധിച്ചതെന്ന് പൊലീസ് അറിയിച്ചു.