കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ നടന്ന ട്രെയിൻ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി ഡാർജിലിംഗ് പൊലീസ് അറിയിച്ചു. 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഡീഷണൽ എസ്പി അഭിഷേക് റോയ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
#WATCH | “Five passengers have died, 20-25 injured in the accident. The situation is serious. The incident occurred when a goods train rammed into Kanchenjunga Express,” says Abhishek Roy, Additional SP of Darjeeling Police. pic.twitter.com/5YQM8LdzLo
— ANI (@ANI) June 17, 2024
തീർത്തും നിർഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും സംഭവസ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സേനകൾ രക്ഷാദൗത്യം ഏകോപിപ്പിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും റെയിൽവേ മന്ത്രി എക്സിൽ കുറിച്ചു.
സിലിഗുരി സബ്ഡിവിഷന് കീഴിലുള്ള രംഗപാണി റെയിൽവേ സ്റ്റേഷന് സമീപം റൂയിധാസയിൽ വച്ചാണ് ട്രെയിൻ അപകടം നടന്നത്. സിഗ്നൽ തെറ്റിച്ചെത്തിയ ചരക്ക് ട്രെയിൻ, കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. നിരവധി പേർ ട്രെയിനിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.