പാലക്കാട് : വേദമാതാവായ ഗായത്രി ദേവിക്ക് പാലക്കാട് ജില്ലയിൽ ഷൊർണൂരിൽ ത്രാങ്ങാലി എന്ന സ്ഥലത്ത് ഒരു ശക്തി പീഠം സ്ഥാപിക്കുന്നതിന് മുന്നോടിയായി അക്ഷര ലക്ഷം ഗായത്രീ ജപം നടത്താനൊരുങ്ങി ഗായത്രി ഗുരുകുലം.24 അക്ഷരങ്ങളുള്ള ഗായത്രീ മന്ത്രം 24 ലക്ഷം ഉരു ജപിക്കുകയാണ് ലക്‌ഷ്യം. ഗായത്രി നവരാത്രി ആഘോഷവും ഇതിനോടൊപ്പം ഉണ്ടാകും.
ഗായത്രി ഗുരുകുലത്തിന്റെ സ്ഥാപകാചാര്യനായ ബ്രഹ്മശ്രീ അരുൺ പ്രഭാകരന്റെ നേതൃത്വത്തിലാണ് അക്ഷര ലക്ഷ മഹാഗായത്രീ യാഗം നടത്തുക. . ഈ മാസം 21 മുതൽ അടുത്ത മാസം (ജൂലൈ) 16 വരെ യുള്ള കാലയളവാണ് ജപത്തിനായി നിശ്ചയിച്ചിരിക്കുന്നത്.















