മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ആവശ്യമായ ബാറ്ററികൾ തദ്ദേശീയമായി നിർമിക്കാൻ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ആഗോള ഓട്ടോമൊബൈൽ ഭീമനായ ഹോംഗ്രൗണുമായി ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി എംഡിയും സിഇഒയുമായ അനീഷ് ഷാ പറഞ്ഞു. ആഭ്യന്തരമായി ബാറ്ററി സെല്ലുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് വാഹന വിപണിയിൽ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇന്ത്യൻ ഇലക്‌ട്രിക് കാർ വിപണിയിലേക്ക് ആദ്യം പ്രവേശിച്ച കമ്പനികളിൽ ഒന്നാണ് മഹീന്ദ്ര. എന്നാൽ ടാറ്റ മോട്ടോഴ്‌സ് ഇവികൾ അവതരിപ്പിച്ചതോടെ വിപണിയിൽ കമ്പനി പിന്നിലായി. മഹീന്ദ്ര XUV400 മാത്രമാണ് കുറച്ചെങ്കിലും പിടിച്ചത്. നഷ്ടമായ സാന്നിധ്യം സാന്നിധ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ മഹീന്ദ്ര. ഇതിന്റെ ഭാഗമായാണ് തദ്ദേശീയമാ ബാറ്ററി ഉൽപ്പാദനം അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നത്.
2027 ഓടെ ഇലക്ട്രിക് വാഹന വിപണിയുടെ 20-30 ശതമാനം വരെയാണ് മഹീന്ദ്ര ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി 2025 ൽ പുത്തൻ ഇവി മോഡലുകൾ അവതരിപ്പിക്കും.