മുംബൈ: കാർ റിവേഴ്സെടുക്കുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറായ യുവതിക്ക് ദാരുണാന്ത്യം. വാഹനം എങ്ങനെ ഓടിക്കാം എന്നതിന്റെ റീൽസ് പകർത്താൻ സുഹൃത്തിന് കാമറ നൽകി യുവതി കാറോടിക്കുകയായിരുന്നു. വാഹനത്തിന് പുറത്തുനിന്ന് സുഹൃത്ത് വീഡിയോ പകർത്തി. കാർ റിവേഴ്സ് എടുക്കുന്ന ദൃശ്യങ്ങളാണ് പകർത്തിയത്. ഇതിനിടെ നിയന്ത്രണം വിട്ട് വാഹനം പിന്നിലേക്ക് കുതിക്കുകയും 300 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. മഹാരാഷ്‌ട്രയിലാണ് സംഭവം നടന്നത്.
On Camera, Woman Reverses Car Off #Maharashtra Cliff, Falls 300 Feet, Dies
Read Here: https://t.co/KRKKoWvbkh pic.twitter.com/lk2L3BtZHW
— NDTV (@ndtv) June 18, 2024
23-കാരിയായ ശ്വേത ദീപക്കാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ശ്വേതയും സുഹൃത്ത് സൂരജും ഔറംഗബാദിൽ നിന്ന് മഹാരാഷ്‌ട്രയിലെ സുലിഭൻഞ്ചാൻ ഹിൽസിലേക്ക് എത്തിയതായിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ഇവർ റീൽസ് എടുക്കാൻ ശ്രമിച്ചത്. ഇതിനായി സുഹൃത്ത് സൂരജ് കാറിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം.















