വസായ്: പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകിയെ നടുറോഡിൽ സ്പാനറിന് അടിച്ചുകാെന്ന് യുവാവ്.ചിഞ്ച്പടയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു ആക്രമണം. 29-കാരനായ രോഹിത് യാദവ് യുവതിയുടെ നെഞ്ചിലും തലയിലും തുടർച്ചയായി അടിച്ചാണ് മരണം ഉറപ്പുവരുത്തിയത്. രണ്ടുവർഷം നീണ്ട പ്രണയത്തിൽ നിന്ന് യുവതി പിന്മാറിയെന്നു പറഞ്ഞായിരുന്നു ആക്രമണം.
കൊലപാതകത്തിന് ശേഷം മൃതദേഹത്തിനരികിലിരുന്ന് ‘നീ എന്നോട് എന്തിന് ഇത് ചെയ്തു” എന്ന് ചോദിച്ച് യുവാവ് അലറുന്നതും കാണാമായിരുന്നു. ആൾക്കൂട്ടം നോക്കി നിന്നതല്ലാതെ ഒരാൾപോലും ആക്രമണം തടയാൻ ശ്രമിച്ചില്ല. രക്തത്തിൽ കുളിച്ച് കിടന്ന യുവതി ആശുപത്രിയിലെത്തിക്കാനും കണ്ടുനിന്നവർ ശ്രമിച്ചില്ല.
കൂടിനിന്നവരിൽ ആരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.അടിയേറ്റ യുവതി തത്ക്ഷണം മരിച്ചെന്നാണ് റിപ്പോർട്ട്. 20-കാരിയായ ആരതിയാണ് കാെല്ലപ്പെട്ടത്. രോഹിത് യാദവിനെ ലോക്കൽ പൊലീസ് പിടികൂടി.
वसईत प्रियकराने प्रेयसीची भर रस्त्यात पान्ह्याने हत्या केली.आसपास बरीच लोकं होती पण त्यातला फक्त एक माणूस आरोपीला थांबवायला पुढे आला. त्याच्या मदतीला एक जरी व्यक्ती पुढे आली असती तर ती मुलगी आज जिवंत असती.
एका २० वर्षाच्या मुलीवर पान्ह्याने १५ वार केले जातात आणि कोणीही मदतीला… pic.twitter.com/OZdW7tKcsE
— Saurabh Koratkar (@saurabhkoratkar) June 18, 2024