മുംബൈ: മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 58-ാം സ്ഥാപക ദിനം ജൂൺ 19 ന് വൻ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങുന്നു.
വർളിയിലെ നാഷണൽ സ്‌പോർട്‌സ് ക്ലബ് ഓഫ് ഇന്ത്യ സമുച്ചയത്തിൽ സമ്മേളനത്തോടെയാണ് സ്ഥാപകദിനം ആഘോഷിക്കുന്നത്. നൂറുകണക്കിന് പ്രവർത്തകർ എത്തിച്ചേരുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടിയെ ഊർജ്ജസ്വലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുള്ള പാർട്ടി നേതാക്കൾ, എംപിമാർ, എംഎൽഎമാർ, മുൻ കോർപ്പറേറ്റർമാർ എന്നിവരോടും പങ്കെടുക്കാൻ ഏക്‌നാഥ് ഷിൻഡെ ആഹ്വാനം ചെയ്തിട്ടുണ്ട്.















