യൂറോകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരമാണിന്ന്. ചെക്ക് റിപ്പബ്ലിക്കാണ് എതിരാളി. എന്നാൽ ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ഫിഫ പങ്കുവച്ച ഒരു പോസ്റ്റിലാണ് സന്തോഷിക്കാൻ വകയുള്ളത്. പോർച്ചുഗലിന്റെ മത്സരത്തിന് മുന്നോടിയായി ഫിഫ ലോകകപ്പ് പേജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രത്തിന് നൽകിയ കാപ്ഷനാണ് ഇന്ത്യയിൽ വൈറലായത്. ആരാധകർ സംഭവം ആഘോഷമാക്കുകയാണ്.
Thala For A Reason 7, എന്ന കാപ്ഷനോടെയാണ് പോർച്ചുഗൽ ജഴ്സിയിലുള്ള റൊണോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ചെന്നൈ ആരാധകർ നൽകിയ വിളിപ്പേരാണ് തല. ധോണിയും റൊണോൾഡോയും ജഴ്സി നമ്പരായി ഉപയോഗിക്കുന്നതും 7 ആണെന്നതും മറ്റൊരു കൗതുകം. എല്ലാ ഐസിസി കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി. 90 ടെസ്റ്റും 350 ഏകദിനങ്ങളും 90 ടി20യിലുമാണ് ധോണി ഇന്ത്യൻ കുപ്പായമണിഞ്ഞത്.
View this post on Instagram
“>
View this post on Instagram