കോഴിക്കോട്: ബസ് യാത്രക്കാർക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടത്തിയാൾ പിടിയിൽ. കൊളത്തറ ചെറുവണ്ണൂർ സ്വദേശി കെ. നൗഷാദ് ആണ് പിടിയിലായത്. പെപ്പർ സ്പ്രേ വാങ്ങിയത് ഓൺലൈനിൽ നിന്നാണെന്ന് നൗഷാദ് പറഞ്ഞു. ഇയാളെ നല്ലളം പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി ഇയാൾ ആക്രമണം നടത്തിയതോടെ യാത്രക്കാരിലൊരാൾക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ട യുവതിയുടെ പിതാവ് നൽകി പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.















