ഡബ്ല്യുസിസിയുടെ യഥാർത്ഥ ഉദ്ദേശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നടി ശ്വേതാ മേനോൻ. അതിൽ മെമ്പർ ആകാൻ തന്നെയാരും ക്ഷണിച്ചിട്ടില്ല. അമ്മ സംഘടനയുടെ മെമ്പർ എന്ന നിലയിൽ തനിക്ക് അഭിമാനമാണെന്നും പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയും, അല്ലാതെ മുങ്ങിക്കൊണ്ട് ഇരിക്കില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡബ്ല്യുസിസിയെ താരം വിമർശിച്ചത്.
“ഞാനും ദുൽഖറും മസ്കറ്റിൽ ഒരു ഷോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് WCC എന്ന സംഘടന രൂപീകരിച്ചത് അറിയുന്നത്. ആ സമയത്ത് എന്റെ ഫോണിലേക്ക് കോളുകൾ വരാൻ തുടങ്ങി. കേരളത്തിൽ എന്തോ നടന്നിട്ടുണ്ട് അതുകൊണ്ടാണ് മാധ്യമങ്ങളുടെ കോൾ വരുന്നത് എന്ന് ഞാൻ വിചാരിച്ചു. ഫോൺ എടുത്തപ്പോൾ അവർ ചോദിച്ചു നിങ്ങൾ ഡബ്ലുസിസിയിൽ ഉണ്ടോ!. അപ്പോഴാണ് ഈ സംഘടനയെ കുറിച്ച് അറിയുന്നത്. തിരിച്ചു നാട്ടിൽ വന്നപ്പോഴാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. എന്നെ അവരാരും വിളിച്ചിട്ടുമില്ല, അതിന്റെ ഭാഗമാകാൻ പോയിട്ടുമില്ല. ഞാൻ അമ്മ മെമ്പറാണ്, അതിൽ എനിക്ക് അഭിമാനമേയുള്ളൂ”.
“അമ്മ സംഘടനയിൽ നിന്നു പോലും ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാൻ പ്രവർത്തിക്കുന്നത്, പിന്നെ എന്തിനാണ് ഞാൻ വേറെ ഒരു സംഘടനയിൽ പോകുന്നത്. ഡബ്ലു സി സി യുടെ അജണ്ട എന്താണെന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല. ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ സുകുമാരിയമ്മയും ഷീലാമ്മയും എന്നോട് ചോദിച്ചിട്ടുണ്ട് ഡബ്ല്യുസിസിയെപ്പറ്റി. ‘നീ അതിൽ മെമ്പർ ആണോ, എങ്കിൽ നിന്നെ അടിക്കും’ എന്ന് സുകുമാരി ചേച്ചി പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു കാര്യം പറയണമെങ്കിൽ ഞാൻ പറയും, അതിന് വെറുതെ മുങ്ങിക്കൊണ്ട് ഇരിക്കില്ല. ഞാൻ കുരച്ചു കൊണ്ടിരിക്കുന്ന പട്ടിയല്ല. കടിക്കണമെങ്കിൽ ഞാൻ കടിക്കും”-















