കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോയെന്നും അവൻ വെട്ടിക്കൊന്ന ആളെത്രയാണെന്നുമായിരുന്നു സുധാകരന്റെ പരാമർശം. എരഞ്ഞോളി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
സിപിഎമ്മിന്റെ രാഷ്‌ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലുമാണ്. വിവരം കെട്ടവനാണ് മുഖ്യമന്ത്രി. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. അവൻ വെടിവെച്ചു കൊന്ന ആളുകൾ എത്രയാണ്. കെ സുധാകരന് ആ റെക്കോർഡ് ഇല്ല. സിപിഎമ്മിന്റെ ഓഫീസിൽ നിന്നാണ് ബോംബ് പിടിച്ചെടുത്തത്. ഡിസിസി ഓഫീസിൽ നിന്നും ബോംബ് കണ്ടെടുത്തിട്ടില്ല. കോൺഗ്രസ് ആരെയും ബോംബറിഞ്ഞിട്ടും കൊന്നിട്ടുമില്ലെന്നും സുധാകരൻ പറഞ്ഞു.
ബോംബ് പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞയിടയ്‌ക്ക് മരിച്ചവരെല്ലാം ചെറുപ്പക്കാരാണ്. സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെയാണ് സിപിഎം കൊന്നത്. അതുപോലെ വീണ്ടുമൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് നേരത്തെ പറഞ്ഞ പ്രസ്താവനയിൽ ഉദ്ദേശിച്ചതെന്നും വിവാദ പരാമർശത്തെക്കുറിച്ച് സുധാകരൻ പറഞ്ഞു.















