ഇതിഹാസ ഫുട്ബോൾ ക്ലബായ ബാഴ്സ അവരുടെ ഇന്ത്യയിലെ എല്ലാ അക്കാദമികളും പൂട്ടുന്നു. ആരംഭിച്ച് 14 വർഷത്തിന് ശേഷമാണ് ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. അക്കാദമികളുടെ പ്രവർത്തനം അവസാനിപ്പിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കാൻ ക്ലബ് തയാറായിട്ടില്ല. നാല് അക്കാദമികളാണ് ഇന്ത്യയിലുണ്ടായിരുന്നത്.
ഡൽഹി എൻ.സി.ആർ, മുംബൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലെ അക്കാദമിയുടെ പ്രവർത്തനം ജൂലൈ ഒന്നുമുതൽ നിർത്തും. വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്ന പ്രസ്താവനയിലാണ് ക്ലബ് അക്കാദമികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. അക്കാദമി നടത്തിപ്പുകാരെയും കുട്ടികളുടെ മാതാപിതാക്കളെയും മെൻഷൻ ചെയ്തിട്ടുണ്ട്. 2010ലാണ് അക്കാദമികൾ ആരംഭിക്കുന്നത്. 4 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകിയിരുന്നത്.















