കന്നഡ സൂപ്പർസ്റ്റാർ ദർശനും സംഘവും ചേർന്ന് കാെലപ്പെടുത്തിയ രേണുക സ്വാമി മരിക്കുന്നതിന് മുൻപ് നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്ത്യ ടുഡേ രേണുകാ സ്വാമിയുടെ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ശരീരമാസകലും മുറിവേറ്റ രേണുകാ സ്വാമിയുടെ ചെവി അറുത്തുമാറ്റുകയും വൃഷണം ചതയ്‌ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലുന്നതിന് മുൻപ് യുവാവിന് ഷോക്ക് ഏൽപ്പിച്ചതായുള്ള വാർത്തകളും നേരത്തെ വന്നിരുന്നു.
ക്രൈം ബ്രാഞ്ച് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. കൈയിലും നെഞ്ചിലും മുതുകിലും ചതഞ്ഞ് നീലിച്ച പാടുകളുണ്ട്. വൃഷണം അടിയേറ്റ് തകർന്നു, ഒരു ചെവി നഷ്ടമായിരുന്നു. താടിയെല്ലുകൾ തകർന്ന് വായും വികൃതമായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദർശന് ഭാര്യയുമായുള്ള ബന്ധം വഷളാകാൻ കാരണം നടി പവിത്ര ഗൗഡ എന്ന കാമുകിയാണെന്ന് തിരിച്ചറിഞ്ഞ ആരാധകൻ രേണുക സ്വാമി അവർക്ക് അശ്ലീല മെസേജുകൾ അയക്കുകയായിരുന്നു. നടിയുടെ നിർദ്ദേശത്തിലാണ് ദർശനും ആരാധക സംഘവും ചേർന്ന് രേണുക സ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്.