തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും മരണം. അഞ്ചുതെങ്ങ് സ്വദേശി വിക്ടർ ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. അർദ്ധരാത്രി ഒന്നരയോടെയാണ് അപകടം നടന്നത്.
മത്സ്യബന്ധനത്തിന് ശേഷം തിരിച്ചു വരുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വിക്ടറിനൊപ്പമുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവർ നീന്തി രക്ഷപ്പെട്ടു.
തുടർന്ന് കോസ്റ്റ്ഗാർഡും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വിക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചുതെങ്ങ് സ്വാദേശി ജോബോയുടെ ചിന്തധിര എന്ന വള്ളമാണ് മറിഞ്ഞത്.















