"ആക്രമിച്ചാൽ ഒന്നിച്ച് പ്രതിരോധിക്കും" : റഷ്യയും ഉത്തരകൊറിയയും പരസ്പര പ്രതിരോധസഹകരണ കരാറിൽ ഒപ്പുവച്ചു
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

“ആക്രമിച്ചാൽ ഒന്നിച്ച് പ്രതിരോധിക്കും” : റഷ്യയും ഉത്തരകൊറിയയും പരസ്പര പ്രതിരോധസഹകരണ കരാറിൽ ഒപ്പുവച്ചു

Janam Web Desk by Janam Web Desk
Jun 20, 2024, 08:50 am IST
FacebookTwitterWhatsAppTelegram

സോൾ : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ഒരു സൈനിക പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു. ഏതെങ്കിലും ഒരു ആക്രമണമുണ്ടായാൽ രാജ്യങ്ങൾ പരസ്പരം സഹായിക്കണമെന്ന് ഈ ഉടമ്പടിയിൽ വ്യവസ്ഥ ചെയ്യുന്നു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ബുധനാഴ്ച കരാറിന് അന്തിമരൂപമായത്.

“സഖ്യം” എന്ന് കിം വിശേഷിപ്പിച്ച ഈ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിൽ പരസ്പര പ്രതിരോധ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള വളർന്നുവരുന്ന സാമ്പത്തിക, സൈനിക ബന്ധങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ഭയം വർദ്ധിപ്പിക്കും എന്നാണ് അന്താരാഷ്‌ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. ഉക്രെയ്‌നിലെ യുദ്ധത്തിന് ആയുധങ്ങൾ നൽകുന്നതിന് പകരമായി പുടിൻ ഉത്തര കൊറിയയ്‌ക്ക് ആണവ അന്തർവാഹിനിയും ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും നൽകുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

റഷ്യയോ ഉത്തരകൊറിയയോ സുരക്ഷാ കരാറിന്റെ പൂർണ്ണ രുപം പ്രസിദ്ധീകരിച്ചിട്ടില്ല.കരാറിന്റെ കുറച്ച് വിശദാംശങ്ങൾ പരസ്യമാക്കി എന്നതല്ലാതെ ആ പിന്തുണ ഏത് രൂപത്തിലായിരിക്കുമെന്ന് വ്യക്തമല്ല, .

“ഇന്ന് ഒപ്പുവച്ച സമഗ്ര പങ്കാളിത്ത കരാർ ഈ കരാറിലെ ഒരു കക്ഷിക്കെതിരെ ആക്രമണമുണ്ടായാൽ പരസ്പര സഹായത്തെ ഉറപ്പു നൽകുന്നു,” പുടിനെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് പറഞ്ഞു. ഒമ്പത് മാസത്തിനിടെ കിമ്മുമായി പുടിൻ നടത്തുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്.24 വര്‍ഷത്തെ ഭരണത്തിനിടെയുള്ള പുതിന്റെ ആദ്യ ഉത്തരകൊറിയാ സന്ദര്‍ശനമാണിത്.2023 സെപ്റ്റംബറില്‍ കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു.

ചർച്ചയുടെ തുടക്കത്തിൽ സംസാരിച്ചപ്പോൾ “റഷ്യൻ ഫെഡറേഷനെതിരായ യുഎസിന്റെയും അതിന്റെ ഉപഗ്രഹങ്ങളുടെയും സാമ്രാജ്യത്വ ആധിപത്യ നയങ്ങൾക്കെതിരായ പോരാട്ടത്തിന്റെ” ഭാഗമാണിതെന്ന് പറഞ്ഞ പുട്ടിൻ ഉക്രെയ്നിലെ യുദ്ധത്തിന് നൽകിയ പിന്തുണക്ക് കിമ്മിനോട് നന്ദി പറഞ്ഞു.

സ്വയം പ്രതിരോധിക്കാനുള്ള ഉത്തരകൊറിയയുടെ അവകാശത്തെ ഉദ്ധരിച്ച് പുടിൻ പിന്നീട് കരാറിനെ “പ്രതിരോധപരം” എന്ന് വിശേഷിപ്പിച്ചു എന്നും ടാസ് റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയുമായി സൈനിക-സാങ്കേതിക സഹകരണം വർധിപ്പിക്കുന്നത് റഷ്യ തള്ളിക്കളയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒപ്പിടൽ ചടങ്ങിന് ശേഷം സംസാരിച്ച കിം, ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച “എക്കാലത്തെയും ശക്തമായ ഉടമ്പടി” എന്ന് വിശേഷിപ്പിച്ചു, ഇത് ഇരു രാജ്യങ്ങളുടെയും ബന്ധത്തെ “ഒരു സഖ്യത്തിന്റെ ഉയർന്ന തലത്തിലേക്ക്” ഉയർത്തി എന്നും അടുത്ത രാഷ്‌ട്രീയ, സാമ്പത്തിക, സൈനിക സഹകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു പുതിയ ബഹുധ്രുവ ലോകത്തിന്റെ (Multipolar world ) സൃഷ്ടിയെ ത്വരിതപ്പെടുത്തുന്ന ചാലകശക്തിയായി കരാര്‍ മാറുമെന്ന്” കിം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സെപ്തംബറിൽ, പുടിനുമായി വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഉച്ചകോടിയിൽ, ഉക്രെയ്നിൽ റഷ്യൻ സേനയുടെ ഉപയോഗത്തിനായി മിസൈലുകളും മറ്റ് ആയുധങ്ങളും നൽകാൻ കിം സമ്മതിച്ചതായി വിശ്വസിക്കപ്പെടുന്നു. പകരമായി, റഷ്യ ഭക്ഷണവും ഊർജ സഹായവും നൽകുകയും ഉത്തര കൊറിയയുടെ ബഹിരാകാശ പദ്ധതിയിൽ സഹായിക്കുകയും ചെയ്യും എന്നാണ് ധാരണ .
ഉത്തരകൊറിയ സ്ഥാപിക്കപ്പെട്ടകാലം മുതലുള്ള സഖ്യകക്ഷിയാണ് റഷ്യ.

Tags: KIM JONG UNVladimir Putin
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies