മുംബൈ: മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും മറികടന്ന്, ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം കൈവരിച്ച് ചിപ്പ് നിർമതാക്കളായ എൻവിദിയ.
ചൊവ്വാഴ്ച കമ്പനിയുടെ ഓഹരിവില 3.4 ശതമാനം ഉയർന്നതോടെയാണിത്. ഓഹരിയൊന്നിന് 135.58 ഡോളറായി (11,311 രൂപ). വിപണിമൂല്യം 11,000 കോടി ഡോളർ ഉയർന്ന് 3.34 ലക്ഷം കോടി ഡോളറിലെത്തി. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട കമ്പനികളിൽ നിക്ഷേപകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതാണ് എൻവിദിയയ്‌ക്ക് നേട്ടമായത്. 2024-ൽ എൻവിദിയയുടെ ഓഹരിവിലയിൽ 160 ശതമാനം വർദ്ധനയുണ്ടായത്.

ചിപ്പ് നിർമാണ ശൃംഖലയുടെ 75 മുതൽ 95 ശതമാനം വരെ എൻവിദിയ നിയന്ത്രിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.4 ബില്യൺ ഡോളറിന്റെ അറ്റാദായമാണ് എൻവിദിയ സ്വന്തമാക്കിയത്. അതേസമയം മൈക്രോസോഫ്റ്റിന്റെ ഓഹരി ഒരു ശതമാനം ഇടിഞ്ഞ് 447.58 ഡോളറിലെത്തി.















