തിരുവനന്തപുരം: മാനന്തവാടി എംൽഎ ഒ.ആർ. കേളു മന്ത്രി സഭയിലേക്ക്.
മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ എംപിയായതിനെ തുടർന്നാണ് ഒ.ആർ. കേളു പകരക്കാരനായി എത്തുന്നത്. പട്ടിക ജാതി-പട്ടിക വകുപ്പായിരിക്കും കൈകാര്യം ചെയ്യുക.
സിപിഎം സംസ്ഥാന സമിതിയാണ് ഒ.ആർ. കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. വയനാട് ജില്ലയ്‌ക്ക് ഇതാദ്യമായാണ് പിണറായി മന്ത്രി സഭയിൽ നിന്നും ഒരു മന്ത്രിയെ ലഭിക്കുന്നത്. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഒരാളെ സിപിഎം മന്ത്രിയാക്കുന്നതും ഇതാദ്യമായാണ്.
ആലത്തൂർ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ എംഎൽഎ സ്ഥാനവും മന്ത്രി സ്ഥാനവും രാജിവച്ചത്. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. ഇതിനുപുറമെ കേരള മന്ത്രിസഭയിൽ മറ്റ് വകുപ്പുകളിലും മാറ്റം വരുത്തി. ദേവസ്വം വകുപ്പിന്റെ ചുമതല കൂടി വി വാസവന് നൽകി. പാർലമെന്ററി കാര്യ വകുപ്പ് എംപി രാജേഷിനും നൽകി.















