ഏത്തപ്പഴം ശരീരത്തിനേറെ ഗുണങ്ങൾ നൽകുന്നു. പഴം കഴിച്ച് കഴിയുന്നതോടെ പഴത്തൊലി വലിച്ചെറിയുന്നതാണ് പതിവ്. എന്നാൽ പഴത്തൊലിയിലും ഏറെ ഗുണങ്ങളുണ്ടെന്ന് പലർക്കും അറിയില്ലെന്നതാണ് വാസ്തവം. പ്രകൃതിദത്തമായ ആൻ്റിബയോട്ടിക്കുകളാൽ സമ്പന്നമാണ് ഏത്തപ്പഴത്തിന്റെ തൊലി.
ചർമ സംരക്ഷണത്തിനും ഇത് സഹായകമാണ്. ഇതിന് പുറമേ അമിത വണ്ണത്തിനെതിരെ പോരാടാനും പഴത്തൊലിക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പഴത്തൊലി ചായ ശീലമാക്കിയാൽ കൊഴുപ്പിനെ കത്തിച്ച് കളയാമെന്നാണ് പറയുന്നത്.
പഴത്തൊലി മാത്രമായോ പഴത്തോടെയോ വെള്ളത്തിലിട്ട് തിളപ്പിച്ച് ചായ ഉണ്ടാക്കാവുന്നതാണ്. പഴത്തൊലിയിലെ ആൻ്റി ഓക്സിഡന്റുകൾ ശരീരത്തിന് ഗുണം ചെയ്യും. ഇതിന് പുറമേ കാർബോ ഹൈഡ്രേറ്റിന്റെ അളവും കുറവാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും വിശപ്പ് ശമിപ്പിക്കാനും പഴത്തൊലി സഹായിക്കും. പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഭാരം നിയന്ത്രിക്കും.
ഇതിന് പുറമേ നിരവധി ഉപയോഗങ്ങളാണ് പഴത്തൊലിക്കുള്ളത്. പല്ലുകൾക്ക് തിളക്കം നൽകാനും പഴത്തൊലിക്ക് സാധിക്കും. ദിവസവും രണ്ട് നേരം പഴത്തൊലി ഉപയോഗിച്ച് തേക്കുന്നത് പല്ലിന്റെ മഞ്ഞപ്പ് മാറും. മൈഗ്രെയ്ൻ, തലവേദന എന്നിവയ്‌ക്ക് പ്രതിവിധിയായും പഴത്തൊലി ഉപയോഗിക്കാം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് വേദനയുള്ള ഭാഗങ്ങളിൽ ഇത് അമർത്തി വയ്‌ക്കുക. അര മണിക്കൂറിന് ശേഷം നീക്കം ചെയ്യാവുന്നതാണ്.
വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, അയൺ എന്നിവയുടെ കലവറയാണ് പഴത്തൊലി. . മുഖക്കുരു, മുറിപ്പാടുകൾ തുടങ്ങി സൗന്ദര്യത്തെ ബാധിക്കുന്ന ചർമത്തിലെ വിവിധങ്ങളായ പാടുകൾ മാറ്റുന്നതിനു പഴത്തൊലി ഉപയോഗിക്കാം. പാടുകളിൽ പഴത്തൊലിയുടെ ഉൾവശത്തെ പൾപ്പ് തേച്ചു പിടിപ്പിക്കുക. രാത്രി മുഴുവൻ ആ ഭാഗത്തു സൂക്ഷിച്ചശേഷം രാവിലെ കഴുകിക്കളയുക. ഇത് ആവർത്തിക്കുക.















