ബംഗ്ലാദേശിനെതിരെ ജൂലൈയിൽ ആരംഭിക്കുന്ന പരമ്പരയിൽ അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ടാകുന്നത് ഇന്ത്യയിലെ നോയിഡ. ഷാഹിദ് വിജയ് സിംഗ് പതിക് സ്പോർട്സ് കോംപ്ലക്സ് ആണ് വേദിയാകുന്നത്. നാലുവർഷത്തിന് ശേഷമാണ് ബംഗ്ലാദേശിനെതിരെ അഫ്ഗാൻ പരിമിത ഓവർ പരമ്പര കളിക്കുന്നത്.
മൂന്ന് ടി20യും മൂന്ന് ഏകദിനവും അടക്കമുള്ള പരമ്പര ജൂലൈ 25 മുതൽ ഓഗസ്റ്റ് ആറുവരെയാണ് നടക്കുക. ബംഗ്ലാദേശ് ഡൽഹി വഴി ജൂലൈ 22ന് നോയിഡയിലെത്തും. ടി20 രാത്രിയാകും മത്സരിക്കുക. അഫ്ഗാനിസ്ഥാന്റെ ഹോംഗ്രൗണ്ടായിരുന്ന നോയിഡയിൽ 2020 മാർച്ചിലാണ് അവസാന അന്താരാഷ്‌ട്ര മത്സരം നടന്നത്.
അഫ്ഗാനിസ്ഥാനിൽ താലിബൻ ഭരണം വന്നതുമുതൽ യുഎഇയിലായിരുന്നു അഫാഗാനിസ്ഥാന്റെ ഹോം മത്സരങ്ങൾ നടത്തിയിരുന്നത്. പിന്നീട് അഫ്ഗാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യ അഫ്ഗാന്റെ ഹോം മത്സരങ്ങൾ നടത്താൻ അനുമതി നൽകുന്നത്.
കാൺപൂറും ഗ്രേറ്റർ നോയിഡയുമായിരുന്നു അഫ്ഗാന് അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങൾ. അതിൽ ഗ്രേറ്റർ നോയിഡ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും എസിബി സി.ഇ.ഒ നസീബ് ഖാൻ പറഞ്ഞു. ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ സ്റ്റേഡിയങ്ങൾക്കായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
July 25: First ODI
July 27: Second ODI
July 30: Third ODI
August 2: First T20I
August 4: Second T20I
August 6: Third T20I















