ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവുമായെത്തുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെയാണ് തുടക്കമാകുന്നത്. എന്നാൽ ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാൻ വകയില്ല. കാരണം ടൂർണമെന്റിന് ഇന്ത്യയിൽ ടെലികാസ്റ്റില്ല. ഔദ്യോഗികമായി ഒരു നെറ്റ്വർക്കും സംപ്രേഷണം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ എഡിഷൻ സോണി നെറ്റ്വർക്കാണ് ടെലികാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഇത്തവണയുണ്ടാകില്ല.
ഫാൻ കോഡ് ആപ്പ് ടെലികാസ്റ്റ് ചെയ്യുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും പിന്നീട് ഇക്കാര്യം അവർ തള്ളി. മെസി,സുവാരസ്,വിനീഷ്യസ് തുടങ്ങിയ വമ്പന്മാർ ഇറങ്ങുന്ന ടൂർണമെന്റ് കാണാൻ അവസരമില്ലാത്തത് ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. എന്നാൽ മത്സരം കാണാൻ ചില വഴികളുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
വിപിഎൻ വഴിയാണ് മത്സരങ്ങൾ കാണാൻ അവസരമുള്ളത്. ആരാധകരുടെ ഇഷ്ട സൈറ്റുകളായ soccerstreamlinks ,epicsports എന്നിവ വഴിയും വിപിഎൻ ഉപയോഗിച്ച് അമേരിക്കയുടെ channel Fubo TV വഴിയും മത്സരങ്ങൾ കാണാനാകും. എന്നാൽ ഇത് ഔദ്യോഗികമായുള്ള മാർഗമല്ല. അർജന്റീനയും കാനഡയുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.5.30-നാണ് മത്സരം.















