ന്യൂഡൽഹി: പത്താമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് രാജ്യം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രാജ്യത്തെ സംരക്ഷിക്കുന്ന ഇന്ത്യൻ സൈന്യവും യോഗാ ദിനം ആചരിച്ചു. ദൃശ്യങ്ങൾ കാണാം..
#WATCH | ITBP personnel perform Yoga at Muguthang Sub Sector in North Sikkim at an altitude of more than 15,000 feet, on the 10th International Yoga Day.#InternationalYogaDay2024
(Source: ITBP) pic.twitter.com/oBY9Xuznb8
— ANI (@ANI) June 21, 2024
വടക്കൻ അതിർത്തിയിലെ മഞ്ഞുമൂടിയ കുന്നിൻ പ്രദേശങ്ങളിലാണ് സൈനികർ യോഗ അഭ്യസിച്ചത്. കിഴക്കൻ ലഡാക്കിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരും മലനിരകളിൽ ഇരുന്ന് യോഗാദിനം ആചരിച്ചു.
ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും യോഗ അഭ്യസിച്ചിരുന്നു. 15,000 അടിയിലധികം ഉയരത്തിൽ വടക്കൻ സിക്കിമിലെ മുഗുതാങ് സബ് സെക്ടറിലാണ് ഉദ്യോഗസ്ഥർ യോഗ അഭ്യസിച്ചത്.
Indian Army officers perform Yoga, on the occasion of International Day of Yoga.
(Pic source – Indian Army) pic.twitter.com/q9Sfoc8UtJ
— ANI (@ANI) June 21, 2024
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകളാണ് പത്താമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നടന്ന പരിപാടികളുടെ ഭാഗമായത്. വിവിധ സ്‌കൂളുകളിലും യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ അദ്ധ്യാപകർ നൽകുകയും വിദ്യാർത്ഥികൾ യോഗ അഭ്യസിക്കുകയും ചെയ്തു.















