ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സഹായധനം പ്രഖ്യാപിച്ച സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടിയും പൊതുപ്രവർത്തകയുമായ കസ്തൂരി ശങ്കർ. ഈ മോശം ദ്രാവിഡ മോഡലിൽ പത്തുലക്ഷം സമ്പാദിക്കാൻ കഠിനാദ്ധ്വനിയാകേണ്ട കാര്യമില്ല, നല്ലൊരു കുടിയനായാൽ മതി. എന്നാണ് നടി സോഷ്യൽ മീഡിയയിൽ ചോദിച്ചത്. കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവർക്കാണ് സർക്കാർ പണം നൽകുന്നതെന്നും അവർ തുറന്നടിച്ചു.
പത്തുലക്ഷം ആർക്കാണ് നൽകിയത്, രാജ്യത്തിന്റെ യശസുയർത്തിയ കായിക താരത്തിനല്ല രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികനോ കർഷകനോ അല്ല. കുടുംബത്തെ മറന്ന് കള്ളച്ചാരായം കുടിച്ച് മരിച്ചവർക്കാണിത് നൽകുന്നത്.ഈ മോശം ദ്രാവിഡ മോഡലിൽ പത്തുലക്ഷം സമ്പാദിക്കാൻ കഠിനാദ്ധ്വനിയാകേണ്ട കാര്യമില്ല, നല്ലൊരു കുടിയനായാൽ മതി—-നടി കസ്തൂരി എക്സിതിൽ കുറിച്ചു.
നടിയുടെ പോസ്റ്റിനെ വിമർശിച്ചും ചിലർ രംഗത്തുവന്നു. ആശ്രിതർക്കല്ലെ പണം നൽകുന്നതെന്നാണ് അവർ ചോദിച്ചത്. വിഷമദ്യ ദുരന്തത്തിൽ 55 പേരാണ് ഇതുവരെ മരിച്ചത്. 120 ഓളം ആൾക്കാർ ചികിത്സയിലുണ്ട്. മരണ സംഖ്യ ഇനിയും കൂടാനുള്ള സാദ്ധ്യതയുമുണ്ട്.
10 லட்சம். விளையாட்டு வீரருக்கா? போரில் உயிர் நீத்தவருக்கா? விஞ்ஞானிக்கோ விவசாயிக்கோ வா?
குடும்பத்தை கைவிட்டு கள்ளசாராயத்தை குடித்து செத்தவருக்கு.
இந்த கேடு கெட்ட dravidamodel லில் பத்து லட்சம் சம்பாதிக்க உண்மையா உழைக்க தேவையில்லை.
மொடா குடிகாரனா இருந்தா போதும். #kallakuruchi— Kasturi (@KasthuriShankar) June 21, 2024