മൃഗങ്ങളോടുള്ള ക്രൂരത അവസാനിക്കാതെ ഇങ്ങനെ തുടരും. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി അഹമ്മദാബാദിലെ സംഭവം. ചത്ത തെരുവ് നായയുടെ ശരീരം എസ്.യു.വിയുടെ പിന്നിൽ കെട്ടിയിട്ട് കിലോമീറ്ററുകളോളം വലിച്ചിഴ ക്രൂരതയാണ് പുറം ലോകത്തെത്തിയത്.
ഇതിന്റെ വീഡിയോ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്നോവയുടെ പിന്നിൽ കെട്ടി നായയുടെ മൃതേഹം റോഡിലൂടെ ദീർഘ ദൂരം വലിച്ചിഴക്കുകയായിരുന്നു. കൃത്യമായ സ്ഥലം എവിടെയന്ന് കണ്ടെത്താനായില്ല. പൊലീസ് കേസ് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നില്ല.
ഇതിനിടെ ക്രൂരകൃത്യം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തക്കതായ ശിക്ഷ നൽകണമെന്നാണ് ആവശ്യം. മൃതദേഹത്തോട് പോലും അല്പം കരുണ കാണിക്കാൻ മനഷ്യർക്ക് സാധിക്കുന്നില്ലല്ലോ എന്ന വിമർശനങ്ങളും ഉയർന്നു.
कितना क्रूर हो गया है इंसान वाकई…!
अगर लाश भी है तो क्या उसको ऐसे बांध कर घसीटा जाएगा, क्या किसी अपने की लाश को ये गाड़ी वाला ऐसे ले जा सकता है?
वो बेजुबान है, जिंदा था तब भी नहीं बोला, अब जिंदा नहीं है तो भी वो तो कैसे ही बोलेगा?
वीडियो अहमदाबाद का है.@PetaIndia pic.twitter.com/G5EvHHw8WI
— Versha Singh (@Vershasingh26) June 22, 2024
“>