അഫ്ഗാൻ സർജിക്കൽ സ്ട്രൈക്ക്, ഓസ്ട്രേലിയ തരിപ്പണം; 21 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്ഗാൻ സർജിക്കൽ സ്ട്രൈക്ക്, ഓസ്ട്രേലിയ തരിപ്പണം; 21 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 10:51 am IST
FacebookTwitterWhatsAppTelegram

കിംഗ്‌സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ യുഎസ്എ തുടങ്ങിയ അട്ടിമറി സൂപ്പർ എട്ടിലും തുടരുന്നു. സൂപ്പർ എട്ട് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാൻ മുട്ടുകുത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെ തോൽപിച്ച ശേഷം അഫ്ഗാൻ നേടുന്ന ത്രസിപ്പിക്കുന്ന വിജയമാണിത്. 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ അഫ്ഗാൻ ബൗളർമാർ 127 റൺസിന് പിടിച്ചുകെട്ടി. 21 റൺസിനാണ് അഫ്ഗാന്റെ വിജയം.

അഫ്ഗാന് വേണ്ടി ഓൾറൗണ്ടർ ഗുൽബാദിൻ നയീബ് നാല് വിക്കറ്റുകളും നവീൻ ഉൽ ഹഖ് മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി. 20 റൺസ് മാത്രം വിട്ടുകൊടുത്താണ് ഗുൽബാദിൻ നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. തിങ്കളാഴ്ച ഇന്ത്യയുമായുളള അടുത്ത മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ഓസ്‌ട്രേലിയ ടൂർണമെന്റിൽ നിന്ന് പുറത്താകും.

ടോസ് ലഭിച്ചെങ്കിലും ആദ്യം ഫീൽഡ് ചെയ്യാനായിരുന്നു ഓസീസിന്റെ തീരുമാനം. ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് കളം പിടിച്ചതോടെ ഓസീസ് ബൗളർമാർക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. അഫ്ഗാന്റെ സ്‌കോർ 100 കടത്തിയ ശേഷമാണ് റഹ്‌മാനുളള ഗുർബാസും ഇബ്രാഹിം സാദ്രനും വേർപിരിഞ്ഞത്.

പതിനഞ്ചാം ഓവറിൽ സ്‌റ്റോയ്‌നിസ് ആണ് ഗുർബാസിനെ പുറത്താക്കി ഈ കൂട്ടുകെട്ടിന് ബ്രേക്കിട്ടത്. 49 പന്തിൽ ഗുർബാസ് 60 റൺസെടുത്തു. നാല് ഫോറുകളും നാല് സിക്‌സറുകളും അടങ്ങിയതാണ് ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറിൽ ഇബ്രാഹിം സാദ്രനെ സാംപയും പുറത്താക്കി. 48 പന്തിൽ 51 റൺസായിരുന്നു ഇബ്രാഹിം സാദ്രന്റെ സംഭാവന.

പിന്നീട് ക്രീസിലെത്തിയ കരിം ജനാദ് 13 റൺസും മൊഹമ്മദ് നാബി 10 റൺസുമെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ 20 ഓവറിൽ 148 റൺസെടുത്തത്. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റുകളും ആദം സാമ്പ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് പക്ഷെ തുടക്കത്തിലേ പിഴച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡ്ഡും ഡേവിഡ് വാർണറും തുടക്കത്തിലേ പുറത്തായി. ട്രാവിസ് ഹെഡ്ഡ് സംപൂജ്യനായി മടങ്ങിയപ്പോൾ മൂന്ന് റൺസ് മാത്രമായിരുന്നു ഡേവിഡ് വാർണറുടെ സംഭാവന. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഗ്ലെൻ മാക്‌സ് വെല്ലും മിച്ചൽ മാർഷും വമ്പൻ അടിയുടെ സൂചന നൽകിയെങ്കിലും മിച്ചൽ 9പന്തിൽ 12 റൺസെടുത്ത് വൈകാതെ പുറത്തായി.

മാക്‌സ് വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഓസീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 41 പന്തിൽ നിന്ന് മാക്‌സ് വെൽ 59 റൺസെടുത്തു. നാല് ഫോറുകളും മൂന്ന് സിക്‌സറുകളും പറത്തിയ മാക്‌സ് വെൽ ഓസീസിന് വിജയപ്രതീക്ഷ പകർന്നെങ്കിലും കട്ടസപ്പോർട്ടിന് ആരും എത്തിയില്ല. മാർക്കസ് സ്‌റ്റോയിനിസ് 11 റൺസ് കൂടി നേടിയതൊഴിച്ചാൽ മധ്യനിരയും വാലറ്റവുമൊക്കെ ചീട്ടുകൊട്ടാരം പോലെ ഒറ്റഅക്കത്തിന് തകർന്നടിഞ്ഞു. ഒടുവിൽ 19.2 ഓവറിൽ 127 റൺസിന് ഓസീസിന്റെ മറുപടി അവസാനിച്ചു.

ഇന്ത്യയുമായുളള ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 47 റൺസിന് പരാജയപ്പെട്ടിരുന്നു. ഇനി സൂപ്പർ എട്ടിൽ ചൊവ്വാഴ്ച ബംഗ്ലാദേശുമായിട്ടാണ് അഫ്ഗാന് മത്സരമുളളത്.

2023 ഏകദിന ലോകകപ്പിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനെ തോൽപിച്ചാണ് ഓസ്‌ട്രേലിയ സെമിയിൽ കടന്നത്. അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തിൽ പരാജയത്തിന്റെ വക്കിലായിരുന്നു. പക്ഷെ മാക്‌സ് വെല്ലിന്റെ ഇരട്ട സെഞ്ചുറിയാണ് (128 പന്തിൽ 201 റൺസ് ) അന്ന് ഓസീസിനെ രക്ഷിച്ചത്. ആ തോൽവിക്ക് അഫ്ഗാന്റെ മധുര പ്രതികാരം കൂടിയാണ് ഇന്നത്തെ വിജയം.

Tags: australiaafganisthan
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies