മെസ്സിയും നെയ്മറും റൊണാൾഡോയുമെല്ലാം ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. ആരാധകർക്ക് ഇവരോടുളള അമിതമായ സ്‌നേഹപ്രകടനങ്ങൾ എന്നും ഫുട്‌ബോൾ ലോകത്ത് വാർത്തയാണ്. യൂറോ കപ്പിൽ തുർക്കിക്കെതിരായ മത്സരത്തിൽ തങ്ങളുടെ പ്രിയതാരമായ റൊണാൾഡോയെ കാണാൻ 6 പേരാണ് ഗ്രൗണ്ടിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അതിക്രമിച്ച് കയറിയത്. തന്റെ അരികിലേക്ക് ഓടിയെത്തിയ കുട്ടിയെ ചേർത്തു നിർത്തി സെൽഫിക്ക് പോസ് ചെയ്ത റൊണാൾഡോയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മത്സരം തടസ്സപ്പെടുന്ന രീതിയിൽ ആളുകൾ ഗ്രൗണ്ടിലേക്ക് കയറി വന്നതിലെ നീരസവും താരം പ്രകടിപ്പിക്കുന്നുണ്ട്.
സന്തോഷത്തോടെ ഗ്രൗണ്ട് സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് തനിക്ക് അരികിലേക്ക് എത്തിയ കുഞ്ഞ് ആരാധകനെ റൊണാൾഡോ കെട്ടിപ്പിക്കുകയും സെൽഫി എടുക്കുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. 10 മിനിറ്റുകൾക്ക് ശേഷം ഇതേ രീതിയിൽ താരത്തിനടുത്തെത്തിയ താരത്തിനടുത്തെത്തിയ ആരാധകന്റെ കൈ റൊണാൾഡോ കഴുത്തിൽ നിന്ന് എടുത്ത് മാറ്റുകയും സെൽഫി എടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ആരാധകനെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.
ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നുഗോളിന് തകർത്താണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എഫിൽ മുൻചാമ്പ്യൻമാരുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ബെർനാർഡൊ സിൽവ(21),ബ്രൂണോ ഫെർണാണ്ടസ്(55) എന്നിവർ പോർച്ചുഗലിനായി ലക്ഷ്യം കണ്ടു. തുർക്കിയുടെ സമദ് അകായ്ദിൻ 28-ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങി. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ബ്രൂണോ ഫെർണാണ്ടസിന് ഗോളടിക്കാൻ പന്ത് കൈമാറിയ ക്രിസ്റ്റ്യാനോയായിരുന്നു കളിയിലെ താരം.
Bir taraftar, sahaya atladı ve Ronaldo ile fotoğraf çekildi pic.twitter.com/sECei3LRsZ
— Selen Cansu Aksoy (@selencansu5) June 22, 2024
“>
The second pitch invader who invaded the pitch to get a picture with Ronaldo: pic.twitter.com/5SRmtAzbeU
— george (@StokeyyG2) June 22, 2024
“>
A little boy ran onto the pitch during the Portugal vs. Turkey match to take a photo with Cristiano Ronaldo.
The footballer did not refuse the fan. pic.twitter.com/pxH4eeKE6L
— NEXTA (@nexta_tv) June 23, 2024
“>