കാണാനെത്തിയ ദിവ്യംഗനായ ആരാധകനെ നാഗാർജുനയുടെ ബോർഡിഗാർഡ് എടുത്തെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നടൻ. മുംബൈ വിമാനത്താവളത്തിൽ ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. മനുഷ്യത്വ രഹിതമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നടനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
വിമാനത്താളവത്തിൽ നിന്ന് പുറത്തേക്ക് നടന്നുവരന്നതിനിടെയാണ് ഇവിടെ ഒരു ഷോപ്പിൽ ജോലി ചെയ്തിരുന്ന ദിവ്യാംഗനായ യുവാവ് നാഗാർജുനയുടെ അടുത്തെത്തിയത്. പൊടുന്നനെ ബോർഡിഗാർഡ് ഇയാളെ വലിച്ചെറിയുകയായിരുന്നു. നില തെറ്റിയ യുവാവിനെ സഹപ്രവർത്തകരാണ് വീഴാതെ താങ്ങിയത്. നടൻ ഇതാെന്നും മൈൻഡ് ചെയ്യാതെ നടന്നുപോകുന്നതും കാണാമായിരുന്നു.
സോഷ്യൽ മീഡിയയിൽ രോഷം ശക്തമായതോടെയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ക്ഷമ ചേദിച്ച് രംഗത്തുവന്നത്. ‘ഇപ്പോഴാണ് സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നതായും നടൻ വ്യക്തമാക്കി. ഭാവിയിലും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും”—നാഗാർജുന പറഞ്ഞു.
Where has humanity gone? #nagarjuna pic.twitter.com/qnPjJngIxM
— Viral Bhayani (@viralbhayani77) June 23, 2024
“>