മാനം തെളിഞ്ഞതോടെ സൂപ്പർ 8ലെ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിന് തുടക്കമായി. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
ടി20 ലോകകപ്പിലെ അപരാജിത റെക്കോർഡ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഫൈനലിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിൻഡീസിലെ ഡാരൻ സമ്മി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം.
പ്ലേയിംഗ് ഇലവൻ
ഇന്ത്യ- രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.
ഓസ്ട്രേലിയ- ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ് , ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.