മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വരന്റെ നാടാണ്. ഓരോ മണൽത്തരിയ്ക്ക് മേലും മഹാദേവന്റെ സ്പർശനമുള്ള ഭൂമി . ആ വിശ്വാസമാണ് മുസ്ലീം സ്ത്രീയായിരുന്ന ഫറഹ്നാസിനെ ഹിന്ദുമതത്തിലേയ്ക്ക് എത്തിച്ചത് . വിവാഹമോചിതയായ ഫറഹ്നാസ് തന്റെ 10 വയസ്സുള്ള മകൾക്കൊപ്പമാണ് സനാതന ധർമ്മം സ്വീകരിച്ചത് . തന്റെ പ്രിയതമനെ സ്വന്തമാക്കിയതിനൊപ്പം ഹിന്ദുമതത്തിലേയ്ക്ക് എത്തിയ സന്തോഷവും അവർ മറച്ചു വയ്ക്കുന്നില്ല.
ഉജ്ജയിനി നിവാസിയായ ഫറഹ്നാസ് വിവാഹിതനായിരുന്നുവെങ്കിലും ഏതാനും വർഷങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടിയിരുന്നു . ഏകദേശം മൂന്ന് വർഷം മുമ്പ് ഉജ്ജയിനിൽ നിന്നുള്ള ഓട്ടോ ഡ്രൈവറായ അനികേതുമായി ഫറനാസ് പരിചയപ്പെട്ടു. ക്രമേണ ഈ പരിചയം സൗഹൃദത്തിലേക്ക് വഴിമാറി. അവർക്കിടയിൽ പ്രണയം വളരുകയും ചെയ്തു.
തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ഉജ്ജയിനിലെ ആശ്രമത്തിൽ എത്തി സന്യാസിമാരോട് കാര്യങ്ങൾ പറയുകയും , വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ആശ്രമത്തിൽ നടത്തിയ ചടങ്ങിലാണ് ഫറഹ്നാസ് മകളോടൊപ്പം ഹിന്ദുമതത്തിലേയ്ക്ക് എത്തിയത് . പേര് സോനാക്ഷി ചൗബെ എന്ന് മാറ്റുകയും ചെയ്തു. പിന്നീട് ഇരുവരും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. സൊനാക്ഷിയുടെ മകളെ അനികേതും മകളായി സ്വീകരിച്ചു.
സനാതന ധർമ്മത്തിൽ എല്ലാവർക്കുമായി വാതിലുകൾ തുറന്നിട്ടുണ്ടെന്ന് ഉജ്ജയിനി ആശ്രമ അധിപതി മഹാമണ്ഡലേശ്വര് സുമാനന്ദ ഗിരി മഹാരാജ് പറഞ്ഞു.