ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാൻ ചരിത്രപുസ്തകത്തിൽ പുതിയ താളുകൾ രചിക്കുമ്പോൾ ഡ്രെസിംഗ് റൂമിലിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു റഹ്മാനുള്ള ഗുർബാസ്. കിംഗ്സ്ടൗണിൽ എട്ടു റൺസിനായിരുന്നു അഫ്ഗാന്റെ വിജയം. എകദിന ലോകകപ്പിൽ അഫ്ഗാന്റെ സെമി പ്രതീക്ഷകൾ അവസാനിപ്പിച്ച ഓസ്ട്രേലിയോടുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഇന്നത്തെ നേട്ടം. അഫ്ഗാന്റെ ജയത്തോടെ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്തായി.
ടി20 ലോകകപ്പിൽ ഗുർബാസാണ് അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും അധികം റൺസ് നേടിയ താരം. മുട്ടിനേറ്റ പരിക്കുകാരണം ഗുർബാസിന് മത്സരത്തിനിടെ ഗ്രൗണ്ട് വിടേണ്ടി വന്നിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഗുർബാസ് നേടിയ 43 റൺസാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സിന് നട്ടെല്ലായത്. വിജയ നിമിഷത്തിനിടെ ഡ്രെസിംഗ് റൂമിലിരുന്ന് കരച്ചിലടക്കാൻ പാടുപെടുന്ന താരത്തിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. ഇത് നിമിഷങ്ങൾക്കകം വൈറലായിരുന്നു.
ALHUMDULILLAH ALHUMDULILLAH ALHUMDULILAH 😭😭😭😭😭♥️♥️♥️♥️♥️ We are into the Semissss ✨♥️ Love you Naveeen ♥️✨ Gurbaz is crying 🥹😭🫶 pic.twitter.com/hbMfScoNZG
— Shireen Agha (@urfavKandaharai) June 25, 2024
“>
പിന്നീട് പരിശീലകൻ ജോനഥാൻ ട്രോട്ട് ഗുർബാസിനെ തോളിലെടുത്ത് ഗ്രൗണ്ട് വലം വയ്‌ക്കുന്നതും കാണാമായിരുന്നു. അഫ്ഗാൻ താരങ്ങൾ പിന്തുണച്ച ആരാധകർക്ക് ഗ്രൗണ്ട് ചുറ്റി നന്ദി അറിയിച്ചു. ട്രിനാഡിൽ ജൂൺ 27നാണ് അഫ്ഗാൻ-ദക്ഷിണാഫ്രിക്ക സെമി. അഫ്ഗാനിസ്ഥാനിലെ പരിമിത സൗകര്യങ്ങളിൽ നിന്നാണ് ടീം ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത്. ഒരു ഹോം ഗ്രൗണ്ടുപോലും സ്വന്തമായില്ലാത്ത ടീം, ക്രിക്കറ്റ് പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അവർക്ക് അപ്രാപ്യമാണ്. താരങ്ങളുടെ കഠിനാദ്ധ്വാനവും പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫിന്റെ പിന്തുണയും കൂടി ചേർന്നപ്പോഴാണ് അവർ ക്രിക്കറ്റ് പിച്ചുകളിൽ അത്ഭുതങ്ങൾ കാട്ടി തുടങ്ങിയത്. ഗ്രൂപ്പ് ഘട്ടിൽ ന്യൂസിലൻഡിനെ വീഴ്‌ത്തിയവർ സൂപ്പർ എട്ടിൽ ഓസ്ട്രേലിയയും ഞെട്ടിച്ചു. സെമിയിൽ ദക്ഷിണാഫ്രിക്കയും വെള്ളം കുടിക്കേണ്ടിവരും.
Jonathan Trott carrying Rahmanullah Gurbaz on his shoulder 🔥
He is the highest run scorer in World Cup 2024 with 281 runs🦁 pic.twitter.com/fz4cjpmjE8
— कट्टर KKR समर्थक 🦁🇮🇳 ™ (@KKRWeRule) June 25, 2024