ദമ്പതികളുടെ മരണത്തിന് കാരണമായ പൂനെയിൽ പോർഷെ കാർ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന് മോചനം. ബോംബൈ ഹൈക്കോടതിയാണ് കൗമാരക്കാരന് ജാമ്യം അനുവദിച്ച് ഉത്തവിട്ടത്. ബൈക്ക് യാത്രികരായ ദമ്പതികളെ മേയ് 19നാണ് കാറിടിച്ച് കൊലപ്പെടുത്തിയത്. പ്രതി മദ്യ ലഹരിയിലാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
പ്രതിയായ പ്രായപൂർത്തിയാകാത്തയാളുടെ അമ്മയിയുടെ ഹർജിയിൽ 25ന് ഉത്തരവ് പറയുമെന്ന് കോടതി 21ന് വ്യക്തമാക്കിയിരുന്നു.അതേസമയം ജൂൺ14ന് അമ്മയിയുടെ ഹർജിയിൽ അടിയന്തര ഇളവ് അനുവദിക്കാൻ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.
നിരീക്ഷണ കേന്ദ്രത്തിൽ കഴയുന്ന 17-കാരനെ ഉടനെ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇവർ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഏത് തലത്തിൽ നിന്ന് നോക്കിയാലും സംഭവിച്ചത് ഒരു അപകടം മാത്രമാണെന്നും വാഹനം ഓടിച്ചിരുന്നത് ഒരു മൈനറാണെന്ന കാര്യവും പരിഗണിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.