തമിഴ് സിനിമാ ലോകത്ത് വിജയക്കുതിപ്പുമായി മുന്നേറുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജ. ചിത്രം ആഗോള ബോക്സോഫീസിൽ 80 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം 81.8 കോടി നേടിയത്. തമിഴ്നാട്ടിൽ നിന്നും മാത്രം 37 കോടിയോളമാണ് നേടിയത്.
ആഗോളതലത്തിൽ വൈകാതെ തന്നെ ചിത്രം 100 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് മഹാരാജ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നിഥിലന്‍ സ്വാമിനാഥന് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം സസ്പെൻസ് ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
പാഷന് സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയെ കൂടാതെ, നട്ടി നടരാജ്, ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്.
#Maharaja Roars Loud at the Box Office 🔥
Worldwide Gross 81.8 crores in Just 10 days 🫡#MegaBlockBusterMaharaja#MakkalSelvan @VijaySethuOffl
Written and Directed by @Dir_Nithilan@anuragkashyap72 @mamtamohan @Natty_Nataraj @Abhiramiact @AjaneeshB @Philoedit @DKP_DOP pic.twitter.com/OV1xLmwDmU
— Think Studios (@ThinkStudiosInd) June 24, 2024















