വിയർപ്പ് കുടിവെള്ളമാക്കും; ഒരു ദിവസം 16 തവണ സൂര്യോദയം കാണാം; പ്രത്യേക തരം ജീവിതം ഇവിടെ.. 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വിയർപ്പ് കുടിവെള്ളമാക്കും; ഒരു ദിവസം 16 തവണ സൂര്യോദയം കാണാം; പ്രത്യേക തരം ജീവിതം ഇവിടെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 06:47 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ എഞ്ചിനീയറിം​ഗ് വിസ്മയങ്ങളിൽ ഒന്നാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം (ISS). വിവിധ രാജ്യങ്ങൾ ചേർന്ന് നിർമിച്ച ISS ഭൂമിയുടെ ഭ്രമണപഥത്തിൽ കഴിഞ്ഞ 25 വർഷമായി നിലകൊള്ളുന്നു. ISSന്റെ ചില സവിശേഷതകളറിയാം..

വലിപ്പവും തൂക്കവും: ബഹിരാകാശത്ത് സ്ഥിതിചെയ്യുന്ന കൊച്ചുന​ഗരമെന്ന് (mini-city) വിശേഷിപ്പിക്കാവുന്ന വലിപ്പമാണ് ISSനുള്ളത്. 419 ടൺ ഭാരമുള്ള നിലയത്തിന് ഫുട്ബോൾ ​ഗ്രൗണ്ടിന്റെ വിസ്തൃതി കാണും.

​ഗവേഷകരുടെ ഹബ്ബ്: ഒരു റിസർച്ച് ലബോറട്ടിയാണ് ISS. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഇവിടെയെത്തി പരീക്ഷണങ്ങൾ നടത്തുന്നു.

ചെലവേറിയ ദൗത്യം: ISSനെ പരിപാലിക്കുകയെന്നത് ഏറ്റവും ചെലവേറിയ ഉദ്യമമാണ്. ഇതിനോടകം 150 ബില്യൺ ഡോളർ ബഹിരാകാശ നിലയത്തിനായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.

പ്രവർത്തനരീതി: മണിക്കൂറിൽ 28,165 കിലോമീറ്റർ വേ​ഗതയിലാണ് ISS ഭൂമിയെ വലംവയ്‌ക്കുന്നത്. പ്രതിദിനം 16 തവണ ഭൂമിയെ വലം വയ്‌ക്കുന്നതിനാൽ നിലയത്തിലുള്ള ​ഗവേഷകർക്ക് ഒരുദിവസം തന്നെ 16 തവണ സൂര്യോദയവും സൂര്യാസ്തമയവും കാണാം.

അന്താരാഷ്‌ട്ര പദ്ധതി: 15 രാജ്യങ്ങളുടെ ബഹിരാകാശ നിലയങ്ങൾ സംയോജിപ്പിച്ചുകൊണ്ടാണ് ISS നിർമിച്ചത്.

മനുഷ്യന്റെ സാന്നിധ്യം: 2000 മുതൽ നിരവധി ബഹിരാകാശ സഞ്ചാരികളാണ് ISSൽ താമസിക്കുന്നത്. ശൗചാലയം, ജിംനേഷ്യം, വലിയ ജനാല എന്നീ സൗകര്യങ്ങൾ നിലയത്തിലുണ്ട്. ISSൽ നിന്ന് നോക്കിയാൽ ഭൂമിയുടെ 360-ഡി​ഗ്രി കാഴ്ച കാണാം.

സുസ്ഥിരമായ ജീവിതശൈലി: നൂതനമായ പുനരുപയോ​ഗ സംവിധാനങ്ങളാണ് നിലയത്തിലുള്ളത്. വിയർപ്പും മൂത്രവും കുടിവെള്ളമാക്കുന്ന അതിനൂതന സാങ്കേതികവിദ്യ നിലയത്തിൽ ഉപയോ​ഗിക്കുന്നു. നാളുകൾ നീണ്ട ബഹിരാകാശ ദൗത്യങ്ങൾക്ക് ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കാറുള്ളത്.

സൂക്ഷ്മജീവികളുടെ ആക്രമണം: ബഹിരാകാശ നിലയത്തിലെ അടഞ്ഞ അന്തരീക്ഷം പല ബാക്ടീരിയകളുടെയും (സൂപ്പർ ബഗ്) വികാസത്തിന് കാരണമായേക്കാം. ഇത് ​നിലയത്തിലുള്ള ​ഗവേഷകരുടെ ആരോ​ഗ്യത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

ഭൂമിയിൽ നിന്ന് കാണാം: ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ISSനെ ഭൂമിയിൽ നിന്ന് നോക്കിയാൽ കാണാം. നാസ നൽകുന്ന ഉപകരണത്തിലൂടെ രാത്രിസമയങ്ങളിൽ നോക്കിയാൽ ISSന്റെ സഞ്ചാരം കാണാൻ സാധിക്കും.

ഭാവിയിൽ എന്ത്?: ഇതുവരെയും ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യൻ പൗരൻ എത്തിയിട്ടില്ല. ISSലേക്ക് എത്രയും വേ​ഗം ഇന്ത്യൻ പൗരനെ അയക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. കൂടാതെ 2040ഓടെ ഇന്ത്യക്ക് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോ​ഗമിക്കുന്നുണ്ട്.

Tags: NASAearthInternational Space StationISS
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies