ഹൊറർ ത്രില്ലർ ചിത്രം സ്ത്രീയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അണിയറ പ്രവർത്തകർ ടീസർ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തേക്കാൾ ഞെട്ടിക്കുന്ന രംഗങ്ങളും മേക്കിംഗുമാണ് രണ്ടാം ഭാഗത്തുള്ളതെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. നിഗൂഢത ഒളിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ടീസർ. ആഗസ്റ്റ് 15-നാണ് സ്ത്രീ തിയേറ്ററുകളിലെത്തുന്നത്.
അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജ്കുമാർ റാവുവും ശ്രദ്ധ കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മുഖം മറച്ച് നിൽക്കുന്ന കൂറ്റൻ പ്രതിമയിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2018-ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിലും മികച്ച കളക്ഷൻ നേടിയിരുന്നു.
View this post on Instagram
ആദ്യ ഭാഗത്തേത് പോലെ തന്നെ പ്രേക്ഷകരെ അമ്പരിപ്പിക്കാൻ സ്ത്രീ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ചുവന്ന ഷാൾ ധരിച്ച് നടുറോഡിൽ നിൽക്കുന്ന അജ്ഞാത സ്ത്രീയെയും ദുരുഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന യുവാക്കളെയും ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം.















