ലോകക്രിക്കറ്റിലെ പൊൻതൂവൽ; അഫ്ഗാന്റെ വളർച്ചയ്ക്ക് പിന്നിലെ ഇന്ത്യൻ പിന്തുണ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ലോകക്രിക്കറ്റിലെ പൊൻതൂവൽ; അഫ്ഗാന്റെ വളർച്ചയ്‌ക്ക് പിന്നിലെ ഇന്ത്യൻ പിന്തുണ

Janam Web Desk by Janam Web Desk
Jun 25, 2024, 06:56 pm IST
FacebookTwitterWhatsAppTelegram

ബംഗ്ലാദേശിനെ വീഴ്‌ത്തി ചരിത്രവിജയം സ്വന്തമാക്കി ടി20 ലോകകപ്പ് സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് അഫ്‌സാനിസ്ഥാൻ. ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ വളർച്ചയിൽ ഒരു പങ്ക് ഇന്ത്യക്കുമുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കുന്നത് അഫ്ഗാന് ഇന്ത്യ ഹോം ഗ്രൗണ്ടുകൾ അനുവദിച്ചു. അഫ്ഗാൻ താരങ്ങൾ ഐപിഎല്ലിലും അംഗങ്ങളാണ്. ടീമിന്റെ വിജയത്തിന് പിന്നിലെ ഇന്ത്യയുടെയും ബിസിസിഐയുടെയും പങ്ക് എടുത്ത് പറയേണ്ടതാണ്. 2014-ൽ കാണ്ഡഹാറിൽ ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നതിനായി കേന്ദ്രസർക്കാർ 6.3 കോടി നൽകി അഫ്ഗാന് പിന്തുണ നൽകിയിരുന്നു.

 

View this post on Instagram

 

A post shared by ICC (@icc)

“>

 

View this post on Instagram

 

A post shared by ICC (@icc)

സ്‌റ്റേഡിയം

അഫ്ഗാനിസ്ഥാന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ ടീമിന് ഹോം ഗ്രൗണ്ടിനായി മറ്റുപല രാജ്യങ്ങളെയും ആശ്രയിക്കേണ്ടി വന്നു. അഫ്ഗാനിസ്ഥാൻ ടീമിനെ ചേർത്ത് നിർത്തിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. 2015-ൽ ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്പോർട്സ് കോംപ്ലക്സ് അഫ്ഗാനിസ്ഥാന്റെ താത്കാലിക ‘ഹോം ഗ്രൗണ്ട്’ ആയി. ഷാർജയിൽ നിന്നാണ് നോയിഡയിലേക്ക് അഫ്ഗാൻ ടീമെത്തിയത്. 2020 മാർച്ചിലാണ് അവസാനമായി സ്റ്റേഡിയത്തിൽ അഫ്ഗാന്റെ അവസാന അന്താരാഷ്‌ട്ര മത്സരം നടന്നത്. ജൂലൈയിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20, ഏകദിന പരമ്പരകൾക്കും നോയിഡയാണ് വേദിയാകുക. ഡെറാഡൂൺ, നോയിഡ, ലക്‌നൗ എന്നി സ്‌റ്റേഡിയങ്ങളാണ് ഇന്ത്യയിലെ അഫ്ഗാന്റെ ഹോം ഗ്രൗണ്ടുകൾ.

പരിശീലകർ

ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനായി അഫ്ഗാൻ ടീമിനെ പരിശീലിപ്പിക്കാനായി മുൻ ഇന്ത്യൻ താരങ്ങളുണ്ടായിരുന്നു. ലാൽചന്ദ് രാജ്പുത്, മനോജ് പ്രഭാകർ , അജയ് ജഡേജ തുടങ്ങിയവരായിരുന്നു ടീമിനെ പരിശീലിപ്പിച്ചിരുന്നത്. 2023-ലെ ഏകദിന ലോകകപ്പിൽ അജയ് ജഡേജയായിരുന്നു അഫ്ഗാൻ ടീമിന്റെ മെന്റർ. 2018-ൽ ബെംഗളൂരുവിൽ നടന്ന ഇന്ത്യ- അഫ്ഗാൻ മത്സരം കാണുന്നതിനായി അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ ബിസിസിഐ ക്ഷണിച്ചിരുന്നു.

ഐപിഎൽ

ടൂർണമെന്റുകളിൽ അഫ്ഗാനിസ്ഥാൻ താരങ്ങളുടെ പ്രകടനം മികവുറ്റതാക്കാൻ ഐപിഎൽ സഹായകരമായി. വൻ പ്രതിഫലം നൽകിയാണ് അഫ്ഗാൻ താരങ്ങളെ ഫ്രാഞ്ചെസികൾ ടീമിലെടുക്കുന്നത്. വർഷത്തോറും ഐപിഎല്ലിൽ പങ്കെടുക്കുന്ന അഫ്ഗാൻ താരങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു.

Tags: bcciafganistanT20 World Cup 2024
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies