മലയാളികൾക്കും ഏറെ ഉപകാരപ്രദമാകുന്ന ട്രെയിൻ സർവീസാണ് ചെന്നൈ-നാഗർകോവിൽ റൂട്ടിൽ സർവീസിനൊരുങ്ങുന്ന വന്ദേ ഭാരത്. തിരുവനന്തപുരത്തേക്കുള്ള യാത്ര സമയം കുറയ്ക്കാൻ ഇതിന് സാധിക്കും.
ഉടൻ തന്നെ ചെന്നൈ സെൻട്രൽ- നാഗർകോവിൽ ജംഗ്ഷൻ വന്ദേ ഭാരത് സർവീസിന് തുടക്കമാകും. പുലർച്ചെ 4.15-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് സർവീസ്. ഉച്ചയ്ക്ക് 2.20-നാണ് മടക്കയാത്രയ്ക്കായി നാഗർകോവിലിൽ നിന്ന് പുറപ്പെടുക. തുടർന്ന് രാത്രി 12.05-ന് ചെന്നൈയിൽ എത്തിച്ചേരും.
9.30 മണിക്കൂർകൊണ്ട് 724 കിലോമീറ്റർ യാത്ര യാണ് വന്ദേ ഭാരത് ട്രെയിൻ റൂട്ടിൽ പൂർത്തിയാക്കുന്നത്. മറ്റ് ട്രെയിനുകൾ 11 മുതൽ 13 മണിക്കൂർ വരെ എടുക്കും ചെന്നൈയിൽ നിന്ന് നാഗർകോവിലിൽ എത്താനായി. മൂന്നര മണിക്കൂർ വരെ സമയം ലാഭിക്കാൻ ഇതിലൂടെ സാധിക്കും. അടുത്തിടെയാണ് ട്രെയിനിന്റെ ട്രയൽ റൺ നടത്തിയത്.