തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ട്രെയിൻ സർവീസുകളിൽ മാറ്റം. ഈ മാസം 28-ന് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന ട്രെയിൻ സർവീസുകളാണ് മാറ്റിയത്. കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസും തിരിച്ച് പുറപ്പെടുന്ന ഋഷികേശ്- കൊച്ചുവേളി സർവീസും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
റൂർക്കി-ദിയോബാദ് റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിലാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. നാളെയും ജൂലൈ ഒന്നിനും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് വച്ച് സർവീസ് അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കാരയ്ക്കൽ യാർഡിന്റെ കമ്മീഷനിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനിലാണ് സർവീസ് അവസാനിപ്പിക്കുന്നത്.
ജൂലൈ രണ്ടിന് എറണാകുളത്ത് നിന്ന് രാത്രി 10.25- ന് പുറപ്പെടുന്ന എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് നാഗൂർ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. ജൂലൈ മൂന്നിന് വൈകിട്ട് 4.30-ന് കാരയ്ക്കൽ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് എത്തുന്ന എറണാകുളം എക്സ്പ്രസ് വൈകിട്ട് അഞ്ച് മണിയ്ക്ക് നാഗപട്ടണത്ത് നിന്ന് സർവീസ് തുടങ്ങുമെന്നും റെയിൽവേ അറിയിച്ചു.