തിരുവനന്തപുരം: ഐപിഎൽ മാതൃകയിലുള്ള സംസ്ഥാന തല പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് ടീമുകൾക്കായുള്ള ഫ്രാഞ്ചൈസികളുടെ താത്പര്യപത്രം ക്ഷണിച്ച് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. താത്പര്യ പത്രവും അപേക്ഷാ ഫോമുകളും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് വാങ്ങാവുന്നതാണ്. പത്രപരസ്യത്തിലൂടെയാണ് ക്രിക്കറ്റ് അസോസിയേഷൻ താൽപര്യപത്രം ക്ഷണിച്ചതായി അറിയിച്ചത്.
വിശദവിവരങ്ങൾക്ക്: www.keralacricketassociation.com/tender/quotation
ഒരു കോടി രൂപയാണ് ഫ്രാഞ്ചൈസി ലേലത്തിനുള്ള അടിസ്ഥാന തുക. 10 വർഷത്തേക്കാണ് ഫ്രാഞ്ചൈസികൾ അനുവദിക്കുക. ഓരോ ടീമിലും 15/16 കളിക്കാരെ ഉൾപ്പെടുത്താനായി താരലേലം ഉണ്ടാകും. 35 ലക്ഷം രൂപയാണ് താരങ്ങളെ സ്വന്തമാക്കാൻ ഒരു ടീമിന് മുടക്കാവുന്ന പരമാവധി തുക.
6 ഫ്രാഞ്ചൈസി ടീമുകൾ മത്സരിക്കുന്ന പ്രഥമ ലീഗിന് സെപ്റ്റംബറിൽ തുടക്കമാകും. 33 മത്സരങ്ങളുണ്ടാകുന്ന ലീഗിന് വേദിയാക്കുന്നത് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബാണ്. മത്സരങ്ങൾ സ്റ്റാർ സ്‌പോർട്‌സ് സംപ്രേഷണം ചെയ്യും.ഫാൻകോഡിന്റെ സഹകരണത്തോടെ ഡിജിറ്റൽ സ്ട്രീമിങ്ങും ഉണ്ടാകും.