മുംബൈ; വിവാഹത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറിനെ നേരിട്ടെത്തി ക്ഷണിച്ച് അനന്ത് അംബാനി. താരത്തിന്റെ വസതിയിലെത്തിയാണ് അനന്ത് അംബാനി ക്ഷണക്കത്ത് കൈമാറിയത്. അക്ഷയ് കുമാറിന്റെ വീട്ടിൽ നിന്ന് അനന്ത് മടങ്ങുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ജൂലൈ 12-നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് വിവാഹം നടക്കുന്നത്. ഈ മാസം 29-ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ആഘോഷത്തോടെയായിരിക്കും വിവാഹചടങ്ങുകൾ നടക്കുക.
ബോളിവുഡ് താരങ്ങളും രാഷ്‌ട്രീയ-ബിസിനസ് മേഖലയിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ബോളിവുഡ് താരങ്ങളെയും മറ്റ് വിശിഷ്ട അതിഥികളെയും അനന്ത് അംബാനി നേരിട്ടെത്തിയാണ് വിവാഹത്തിന് ക്ഷണിക്കുന്നത്.
വിവാഹത്തിനുള്ള ക്ഷണക്കത്തുകൾ പൂജിക്കുന്നതിനായി നിത അംബാനി വാരണാസി കാശിവിശ്വനാഥ് ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷണക്കത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.