ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘പൊങ്കാല” യുടെ ചിത്രീകരണം ഉടനെ ആരംഭിക്കും. ആക്ഷൻ കോമഡി ജോണറിലൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ബിനിലാണ്. അദ്ദേഹത്തിന്റേത് തന്നെയാണ് തിരക്കഥയും. വൈപ്പിന, മുനമ്പം തീരപ്രദേശങ്ങളിൽ നടന്നൊരു സംഭവത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഓഗസ്റ്റ് 17ന്( ചിങം 1ന്) ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
ശ്രീനാഥിനൊപ്പം ബാബുരാജ്, അപ്പാനി ശരത്, ബിബിൻ ജോർജ്, ഷമ്മി തിലകൻ, യാമി സോന, പ്രവീണ, ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അലക്സ് പോൾ സംഗീതം പകരുന്ന ഗാനങ്ങൾക്ക് വരികളെഴുതുന്നത് വയലാർ ശരത്ചന്ദ്ര വർമയും സന്തോഷ് വർമയുമാണ്.
ഗ്ലോബൽ പിക്ചേഴ്സ് എൻ്റർടെയ്ന്‍മെന്‍റ്, ദിയ ക്രിയേഷൻസ് എന്നീ ബാനറുകളുടെ കീഴിൽ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.