ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളെ രക്ഷപ്പെടുത്തി. ടെർമിനൽ-1 ന്റെ മേൽക്കൂരയാണ് ഭാഗികമായി അടർന്ന് വീണത്. ഒന്നാമത്തെ ടെർമിനൽ താത്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.
#WATCH | “A roof collapsed at Terminal-1 of Delhi airport. 3 fire tenders were rushed to the spot”, says an official from Delhi Fire Services
(Video source – Delhi Fire Services) pic.twitter.com/qdRiSFrctv
— ANI (@ANI) June 28, 2024
ഇന്ന് പുലർച്ചെ 5.30-നാണ് സംഭവം. മേൽക്കൂരയും അത് താങ്ങി നിർത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. അഞ്ചിലധികം കാറുകളുടെ മുകളിലേക്കാണ് തൂണുകൾ അടർന്നുവീണത്. ക്യാബുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് രക്ഷാപ്രവർൃത്തനം ഏകോപിപ്പിച്ചത്. ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് രക്ഷപ്രവർത്തകർ പരിശോധിക്കുകയാണ്.
സംഭവം നിരീക്ഷിക്കുകയാണെന്നും പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കിയതായും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു പറഞ്ഞു.
Personally monitoring the roof collapse incident at T1 Delhi Airport. First responders are working at site. Also advised the airlines to assist all affected passengers at T1. The injured have been evacuated to hospital. Rescue operations are still ongoing.
— Ram Mohan Naidu Kinjarapu (@RamMNK) June 28, 2024
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയാണ് പെയ്തത്. കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം പകരുന്ന മഴയാണെങ്കിലും പലയിടത്തും വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.