ഇടുക്കി: സ്കൂൾ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു. എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന അഞ്ച് പേർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാഗമൺ-ഏലപ്പാറ റൂട്ടിലാണ് അപകടം.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. വാഗമണ്ണിൽ നിന്ന് സ്കൂൾ കുട്ടികളുമായി വന്ന സ്കൂൾ ബസ്, കട്ടപ്പനയിൽ നിന്നും കോഴിക്കോടിന് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുമായാണ് കൂട്ടിയിടിച്ചത്. ബോണാമിക്ക് സമീപമാണ് അപകടം.