സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കോഴിക്കോട്

Published by
Janam Web Desk

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഫറോക്ക് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ചികിത്സയിൽ കഴിയുന്നത്.

ചർദ്ദിയും തലവേദനയും ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ഫറോക്ക് കോളേജിനടുത്തുള്ള അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇവിടുത്തെ വെളളത്തിൽ നിന്നാണോ രോഗം പടർന്നതെന്ന് സംശയമുണ്ട്. കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.

Share
Leave a Comment