മുംബൈ: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന ആരംഭിച്ചു. യാത്രക്കാരുടെ ലഗേജുകൾ മുഴുവനും പൊലീസ് പരിശോധിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്.