തൃശ്ശൂർ: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു ടേൺ തിരിഞ്ഞെത്തിയ ഓട്ടോ, ആംബുലൻസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അഗതിയൂർ സ്വദേശി ജോണിയാണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആംബുലൻസ് വരുന്നത് ശ്രദ്ധിക്കാതയാണ് ഓട്ടോ യു ടേൺ എടുത്തതെന്ന് നാട്ടുകാർ പറഞ്ഞു. ആംബുലൻസിൽ സൈറൺ ഇടിട്ടിരുന്നുവെന്നും എന്നാൽ ഇത് ശ്രദ്ധിക്കാതെ ഓട്ടോ ഡ്രൈവർ വാഹനം ഓടിച്ചതാണ് അപകടത്തിലെത്തിച്ചതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.